കൊടകര: ഗവ.ആശുപത്രിയില്‍ രോഗികളില്‍ നിന്നും ഒ.പി ചാര്‍ജ് ഈടാക്കുന്നതു നിര്‍ത്തണമെന്നും കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങളില്‍നിന്നും ഒപ്പുശേഖരണം നടത്തി. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ്.പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. പുഷ്പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. പാലി ഉപ്പുംപറമ്പില്‍, ബിന്നിചെറിയാന്, കെ.കൃഷ്ണന്, പി.കെ.ബാബു, വിനോദ് കുന്നമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.