കനകമല : കൊടകര പഞ്ചായത്തിലെ ഗവ.ഹോമിയോ ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം ബി.ഡി.ദേവസ്സി എം.എല്‍.എ.നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷത്തി അമ്പതിനായിരം രൂപ ചിലവിലാണ് നിര്‍മ്മാണം.
88.90ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഒറ്റനിലയായാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഡോക്‌ടേഴ്‌സ് റൂം, ട്രീറ്റ്‌മെന്റ് റൂം, സ്റ്റാഫ് റൂം തുടങ്ങിയവയും വിഭാവനം ചെയ്തിട്ടുണ്ട്. ജില്ലാപഞ്ചായത്തംഗം അജിത രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. കൊടകര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ കെ.ആര്‍. സോമന്‍, അമ്പിളി സോമന്‍, വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷ്, കോണ്‍ഗ്രസ് നേതാവ് കെ.കെ.നാരായണന്‍, ബി.ജെ.പി.നേതാവ് വി.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.