Breaking News

റോബോട്ടുകളുടെ ശക്തിയും ഇലക്‌ട്രോണിക്‌സ് നഗരവുമായി ടെക്‌ഫെസ്റ്റ്

techfestകൊടകര: റോബോട്ടുകള്‍ തമ്മിലുള്ള തീപ്പാറുന്ന യുദ്ധമായ റോബോവാറും തൂക്കുപ്പാലത്തിലൂടെയും ചുരത്തിലൂടെയും ഓടി കയറി ഒന്നാമതെത്തുന്ന റോബോറൈസും കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. യന്ത്രങ്ങളാണ് മത്സരിച്ചതെങ്കിലും കൈയ്യടിയും ആര്‍പ്പുവിളികളുമായി കാണികളുടെ ആവേശം വാനോളം ഉയര്‍ന്നു. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ അന്താരാഷ്ട്ര ശില്പശാലയായ ‘പള്‍മാറിസ്-15’ അനുബന്ധിച്ചുള്ള പരിപാടികളായിരുന്നു റോബോട്ടുകളുടെ പോരാട്ടമായ റോബോവാറും റോബോറൈസും.

കമ്പ്യുട്ടറിന്റെ ഹാര്‍ഡ് വെയര്‍ ഭാഗങ്ങള്‍ കൊാെരുക്കിയ ഇലക്‌ട്രോണിക്‌സ് സിറ്റി മറ്റൊരു ആകര്‍ഷണമായി. കമ്പ്യുട്ടര്‍ സ്‌പെയര്‍ പാര്‍ട്ട്‌സുകളുപയോഗിച്ച് വിവിധ നഗരങ്ങളുടെ മാതൃകകളും ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടുകളും വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. കമ്പ്യുട്ടറിന്റെ എല്ലാ ഹാര്‍ഡ് വെയര്‍ ഭാഗങ്ങളുടെ എക്‌സിബിഷനും ഒരുക്കിയിരുന്നു. മെഡിക്കല്‍ എക്‌സിബിഷനിലെ ഐ. സി. യു. വിഭാഗം, ഗര്‍ഭസ്ഥ ശിശുക്കളുടെ വളര്‍ച്ച ഘട്ടങ്ങള്‍, റോഡപകടങ്ങള്‍ ഒഴിവാക്കല്‍, കാന്‍സര്‍ തുടങ്ങി ജീവിതശൈലി രോഗങ്ങള്‍ എന്നീ സ്റ്റാളുകള്‍ ഏറെ വിജ്ഞാനപ്രദമായിരുന്നു.

ബ്ലെഡ് സര്‍ക്കുലേഷന്‍ സിസ്റ്റത്തിന്റെ വലിയ മാതൃകയില്‍ രക്തം ഹൃദത്തിലൂടെയും ഞെരമ്പുകളിലൂടെയും സഞ്ചരിക്കുന്ന രീതിയില്‍ കാര്‍ സഞ്ചരിക്കുന്നതും വിദ്യാര്‍ത്ഥികളെ ഏറെ ആകര്‍ഷിച്ചു. വിവിധ വീടുകളുടെയും കെട്ടിടങ്ങളുടെയും മാതൃകകളും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയിരുന്നു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുമായി അഞ്ഞൂറിലേറെ വിദ്യാര്‍ത്ഥികള്‍ ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പള്‍മാറിസ്-15 വെള്ളിയാഴ്ച സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!