Breaking News

കാമുകന്‍ തീവണ്ടിയില്‍ നിന്നും ചാടി മരിച്ചു ; യുവതി കസ്റ്റഡിയില്‍

ട്രെയിനില്‍ നിന്നും ചാടി മരിച്ച ശ്രീജിത്ത് (25)
ട്രെയിനില്‍ നിന്നും ചാടി മരിച്ച ശ്രീജിത്ത് (25)

കൊടകര: യാത്രക്കിടെ കാമുകനായ യുവാവ് തീവണ്ടിയില്‍നിന്നും ചാടി മരിച്ച സംഭവത്തില്‍ ഒപ്പം ഉണ്ടായിരുന്ന യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം വലിയമല സ്വദേശിനിയായ വിനീഷ (21)യെയാണ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് കൊടകരയില്‍ വച്ചായിരുന്നു സംഭവം.

ലോകമാന്യതിലക് കൊച്ചുവേളി എക്‌സ്‌പ്രെസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് തീവണ്ടിയില്‍നിന്നും കൊടകര പേരാമ്പ്ര സ്വദേശി ശ്രീജിത്ത് (25) ആണ് മരിച്ചത്. തീവണ്ടിയില്‌നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ നാട്ടുക്കാര്‍ പ്രവേശിപ്പിചെങ്ങിലും ജീവന രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ വിനിഷ മൂന്നുദിവസം മുന്‍പാണ് തിരുവനനതപുരതുനിന്നും ശ്രീജിതിനോടൊപ്പം ഒളിച്ചോടിയത്.

ഇതു സംഭന്ധിച്ചു വിനിഷയുടെ ഭര്‍ത്താവു വലിയമല പോലീസ്സില്‍ പരാതി നല്കി അന്വേഷണം നടക്കുന്നതിനിടയിലാണ് വിനീഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ തന്നെ ശ്രീജിത്തുമായി വിനീഷ പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ ഏതാനും വര്‍ഷം മുന്‍പ് വലിയമല സ്വദേശിക്ക് വിനീഷയെ വിവാഹം കൊടുത്തു. ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടു കുട്ടികള്‍ ഉണ്ട്. ഇവരെ ഉപേക്ഷിച്ചാണ് ശ്രീജിത്തിനോടൊപ്പം കഴിഞ്ഞ ദിവസം വിനീഷ പുറപ്പെട്ടത്. ചാലക്കുടിയിലുള്ള വിനീഷയുടെ സഹോദരിയുടെ വീട്ടില്‍നിന്നും പടിക്കുന്നതിനിടയിലാണ് ശ്രീജിത്തുമായി വിനീഷ പ്രണയത്തിലാകുന്നത് . ശ്രീജിത്ത് തീവണ്ടിയില്‌നിന്നും ചാടിയത്തിനു കാരണം വ്യക്തമായിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!