Breaking News

മറ്റത്തൂര്‍ നിത്യസഹായമാത പള്ളിയിലെ ഊട്ടുതിരുന്നാളിന് കൊടിയേറി

OOTTUTHIRUNNALകൊടകര: മറ്റത്തൂര്‍ നിത്യസഹായമാത പള്ളിയിലെ ഊട്ടുതിരുന്നാളിന് കൊടിയേറി.കൊടിയേറ്റച്ചടങ്ങുകള്‍ക്ക് കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലുക്ക, ഫാ.ജോണ്‍ തെക്കേത്തല എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഇന്ന് നടക്കുന്ന സമൂഹബലിയില്‍ ഫാ.വിന്‍സെന്റ് ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.

വൈകീട്ട് 7 ന് നടക്കുന്ന സമര്‍പ്പിത സംഗമം വികാരി ജനറാള്‍ സെബാസ്റ്റ്യന്‍ മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യും. ഗവ.ചീഫ് വിപ്പ് അഡ്വ .തോമസ് ഉണ്ണിയാടന്‍ സമര്‍പ്പിതരെ ആദരിക്കും. തിരുന്നാള്‍ദിനമായ 18 ന് രാവിലെ 9 ന് ഊട്ടുസദ്യവെഞ്ചിരിപ്പ്, 10 ന് പാട്ടുകുര്‍ബന, തുടര്‍ന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!