Breaking News

അസംബ്‌ളിയില്‍ അധികാരത്തുടര്‍ച്ചയുണ്ടാകും: ഉമ്മന്‍ചാണ്ടി

CMകൊടകര: ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യം യു.ഡി.എഫിന് അനുകൂലമാണെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ വരുന്ന അസംബ്‌ളി തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഇതു തന്നെയാണ് ഇപ്പോഴത്തെ രാഷ്ട്രീയപ്രാധാന്യവും. ഐക്യജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പു വിശദീകരണയോഗ മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം എല്ലാത്തിനേയും എതിര്‍ക്കുകയാണ്. ഈ നിഷേധാത്മക നിലപാടാണ് അവിടെനിന്നും ജനത്തെ അകറ്റുന്നതും. കൊഴിഞ്ഞുപോകുന്നവരെ കൊന്നൊടുക്കുന്നസമീപനമാണ് സി.പി.എം തുടരുന്നത്. ബി.ജെ.പി യാകട്ടെ മുന്‍ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പുതിയ മാര്‍ഗങ്ങളുമായി രംഗപ്രവേശം ചെയ്യുകയാണ്. ഏതൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിച്ചാലും കേരളജനത ബി.ജെ.പിയെ അനുകൂലിക്കില്ല. ബേബി മാത്യു കാവുങ്ങല്‍ അധ്യക്ഷ വഹിച്ചു. ഒ.അബ്ദുറഹ്മാന്‍കുട്ടി, ജോസ് കെ വള്ളൂര്‍,ജോസഫ് ടാജറ്റ്, കെ.പി.വിശ്വനാഥന്‍, ടി.എം.ചന്ദ്രന്‍, രഞ്ജിത്ത്‌കൈപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!