Breaking News

താളമേള ദൃശ്യ വിസ്മയമായി കൊടകര ഷഷ്ഠി പെയ്തിറങ്ങി; നമ്മുടെ ഷഷ്ഠി വര്‍ണ്ണാഭം

SHASHTI 1കൊടകര: ദേവാസുരവാദ്യങ്ങളുടെ താളപ്പെരുക്കത്തിനൊത്ത് വര്‍ണക്കാവടികള്‍ നിറഞ്ഞാടി മണ്ണിലും മനസ്സിലും മതിവരാകാഴ്ചകളുടെ മനോഹരമണിക്കൂറുകള്‍ സമ്മാനിച്ച കൊടകര കുന്നത്തൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം വര്‍ണാഭമായി. വ്രതശുദ്ധിയുടെ വൃശ്ചികപ്പുലരിയില്‍ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും പൂജിച്ച അഭിഷേകദ്രവ്യങ്ങളുമായി കുന്നിന്‍മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലെത്തിയ പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റേതായിരുന്നു ആദ്യ അഭിഷേകം.

തുടര്‍ന്ന് ഭക്തരുടേയും വിവിധകാവടിസംഘങ്ങളുടേയും അഭിഷേകങ്ങള്‍ നടന്നു. കൊടകര പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ്. കാവുംതറ, മരത്തംപിള്ളി പുലയര്‍ സമാജം, കുമ്പാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസമാജം, പുലിപ്പാറക്കുന്ന് യുവജനസംഘം , കൊടകര ടൗണ്‍, അഴകം യുവജന സംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി, പുത്തുകാവ് യുവതരംഗം, അരുണോദയം യുവജനസംഘം, ഏകലവ്യ ഗാന്ധിനഗര്‍ എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി.

ഉച്ചക്ക് 12 മണിയോടെ വിശ്വബ്രാഹ്മണസമാജമാണ് പകല്‍ പൂനിലാര്‍ക്കാവില്‍ ആദ്യം കയറിയത്. തുടര്‍ന്ന് ക്രമത്തില്‍ 18 സെറ്റുകളും പൂനിലാര്‍ക്കാവിലെത്തി. പൂക്കാവടികളും ഗോപുരക്കാവടികളും കൊട്ടക്കാവടികളും തകില്‍, നാദസ്വരം, ശിങ്കാരിമേളം, ബാന്റ്, നാസിക്‌ഡോള്‍, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍,കരകാട്ടം, മയിലാട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപ്രപകടനങ്ങളുമായാണ് ഓരോ കാവടിസംഘങ്ങളും കാവിലമ്പലത്തിലെത്തിച്ചേര്‍ന്നത്. ആതിഥേയകാവടിസംഘമായ കാവില്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ രാവിലെ നടന്ന അഭിഷേകക്കാവടിയും വൈകീട്ട് നടന്ന് ഭസ്മക്കാവടിയും ഭക്തിസാന്ദ്രമായി. രാത്രി കുന്നത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സുബ്രഹ്മണ്യസ്വാമിയുടെ എഴുന്നള്ളിപ്പ് ശിവക്ഷേത്രം പ്രദക്ഷിണംവച്ചാണ് തിരിച്ചെഴുന്നള്ളിയത്. കുന്നത്തൃക്കോവിലില്‍ ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, മേല്‍ശാന്തി അറയ്ക്കല്‍മനയ്ക്കല്‍ മുരളീകൃഷ്ണ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!