കൊടകര: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന വാസുപുരം ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം 21 ന് ആഘോഷിക്കും. പുലര്‍ച്ചെ 4 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, ഗണപതിഹോമം, അഭിഷേകം, നിവേദ്യം, എതൃത്ത്പൂജ, 6 ന് ശാസ്താപാട്ട്, രാവിലെ 10 മുതല്‍ വിവിധകാവടിസംഘങ്ങളുടെ വരവ്, .ഉച്ചക്ക് 1 ന് നവകം, പഞ്ചഗവ്യം, അഭിഷേകം,വെകീട്ട് 5 ന് ചൊവ്വല്ലൂര്‍ ശിവപ്രസാദ്, ചൊവ്വല്ലൂര്‍ അനന്തുപ്രകാശ് എന്നിവരുടെ ഇരട്ടത്തായമ്പക, 6.30 ന് ദീപാരാധന,രാത്രി 8 ന് അത്താഴപൂജ എന്നിവയാണ് പരിപാടികള്‍.
ആറേശ്വരം, വീട്ടിച്ചോട് യുവജനസംഘം, മൂലംകുടം സമുദായം, ഇത്തുപ്പാടം യുവജനസംഘം, ഇത്തുപ്പാടം വടക്കുംമുറി, പാപ്പാളിപ്പാടം, വാസുപുരം കിഴക്കുംമുറി എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി കൂടപ്പുഴ ശിവദാസന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഉപദേശകസമിതി പ്രസിഡണ്ട് വി.കെ.സുബ്രഹ്മണ്യന്‍, സെക്രട്ടറി ടി.പി.സജയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.