Breaking News

ഭാരതീയ വിദ്യാനികേതന്‍ ജില്ലാകലോത്സവം കൊടകരയില്‍ ആരംഭിച്ചു

Saraswathamകൊടകര : ഭാരതീയ വിദ്യാനികേതന്‍ തൃശ്ശിവപേരൂര്‍ 18-ാമത് ജില്ലാകലോത്സവം നവംബര്‍ 27 ന് കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ അരങ്ങേറി. കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രാങ്കണത്തില്‍ നിന്നാരംഭിച്ച ഘോഷയാത്രയുടെ ഉദ്ഘാടനം പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് എച്ച് ആര്‍ വിഭാഗം മേധാവി ശ്രീ. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. -കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത് പ്രശസ്ത സിനിമാ താരം ശ്രീ. നിയാസ് മുസലിയാര്‍ ആണ്.

സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. ടി. സി സേതുമാധവന്‍ ദീപപ്രജ്വാലനം നടത്തിയ വേദിയില്‍ ജില്ലാ അദ്ധ്യക്ഷന്‍ ശ്രീ. ടി. എന്‍ രാമന്‍ അദ്ധ്യക്ഷനായിരുന്നു. വിദ്യാലയ പ്രിന്‍സിപ്പാളും കലോത്സവ ജനറല്‍ കണ്‍വീനറുമായ ശ്രീ. പി. ജി ദിലീപ് സ്വാഗതമാശംസിച്ചു. വിദ്യാഭാരതി ക്ഷേത്രീയ അക്കാഡമിക് പ്രമുഖ് ശ്രീ. കൈതപ്രം വാസുദേവന്‍ മാസ്റ്റര്‍ കലോത്സവസന്ദേശം നല്‍കുകയും നാടുകുന്ന് വാര്‍ഡ് മെമ്പര്‍ ശ്രീ. ടി. വി പ്രജിത്ത് ആശംസകളര്‍പ്പിക്കുകയും ചെയ്തു.

Saraswatham1ജില്ലയിലെ 30 വിദ്യാലയങ്ങളില്‍നിന്നുള്ള 2500 വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന കലോത്സവത്തിന്റെ കൃതജ്ഞതാ പ്രകാശനം സ്വാഗതസംഘം ജോയിന്റ് സെക്രട്ടറി ശ്രീ. പി. ശ്രീജിത്ത് നിര്‍വ്വഹിച്ചു.ഭാരവാഹികളായ ശ്രീ. ടി. എം കൃഷ്ണന്‍ കുട്ടി, ശ്രീ. ഡി.പി. നായര്‍, ശ്രീ. എം ആര്‍ ബിജോയ്, ശ്രീ. ഐ. ആര്‍ രവീന്ദ്രനാഥന്‍, ശ്രീ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍, ശ്രീ. ആര്‍. വി ശേഖര്‍, ശ്രീ. തിലകന്‍ അയ്യഞ്ചിറ, ശ്രീ. എ. ജി ബാബു എന്നിവര്‍ നേതൃത്വം നല്‍കുന്ന മേള നവംബര്‍ 29 ഞായറാഴ്ച വൈകീട്ട് സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!