Breaking News

മനകുളങ്ങര ഗ്രാമീണ വായനശാല ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കൊടകര മനകുളങ്ങര ഗ്രാമീണ വായനശാല ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ യോഗം പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര മനകുളങ്ങര ഗ്രാമീണ വായനശാല ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ യോഗം പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര മനകുളങ്ങര ഗ്രാമീണ വായനശാല ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി. വായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ മുഖ്യപ്രഭാഷണം നടത്തി.

പേരാമ്പ്ര ഡിവിഷന്‍ ബ്ലോക്ക് മെമ്പര്‍ വി.വി. ജെസ്റ്റിന്‍, കൊടകര ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍, ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ബാബു എം.കെ., മനകുളങ്ങര സാംസ്‌കാരിക സംഘാംഗങ്ങള്‍, തണല്‍ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!