Breaking News

കിഴക്കേകുമരഞ്ചിറ ക്ഷേത്രത്തില്‍ പത്താമുദയമഹോത്സവം 17 മുതല്‍ 27 വരെ ആഘോഷിക്കും.

നന്തിപുലം : നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 17 മുതല്‍ 27 വരെ ആഘോഷിക്കും. 17 ന് വൈകീട്ട് 6.30 ന് കെ.പി.ശശികലയുടെ പ്രഭാഷണം, 18 ന് വൈകീട്ട് 6.30 ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, 19 ന് വൈകീട്ട് 6.30 ന് കെ.പി.നന്തിപുലത്തിന്റെ കുറത്തിയാട്ടം, 20 ന് വൈകീട്ട് 6.30 ന് ഓട്ടന്‍തുള്ളല്‍, 21 ന് വൈകീട്ട് ആര്‍ട്ടിസ്റ്റിക് യോഗ പ്രകടനം, തുടര്‍ന്ന് മാജിക് മെഗാഷോ, 22 ന് നൃത്തനത്ത്യങ്ങള്‍, 23 ന് വൈകീട്ട് നൃത്തസന്ധ്യ, 24 ന് വൈകീട്ട് 6.30 ന് നന്തിപുലം യുവതരംഗത്തിന്റെ ‘ഇരുട്ടില്‍ പറക്കുന്ന പക്ഷി’ നാടകം, 25 ന് വൈകീട്ട് നൃത്തസന്ധ്യ എന്നിവയുണ്ടാകും.

പത്താമുദയദിവസമായ 27 ന് രാവിലെ 3 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, 8.30 ന് ശിവേലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, വൈകീട്ട് 3 ന് കാഴ്ചശിവേലി, പഞ്ചവാദ്യം, 5 ന് പാണ്ടിമേളം, 7 മൂര്‍ക്കനാട് ദിനേശന്‍ വാരിയരുടെ തായമ്പക, രാത്രി 8.30 ന് അന്തിക്കാട് അരങ്ങിന്റെ നാടന്‍പാട്ടുകളും ദൃശ്യവിസ്മയങ്ങളും, 11.30 ന് കേളി, പറ്റ്, 12.30 മുതല്‍ എഴുന്നള്ളിപ്പ്, പുലര്‍ച്ചെ 5.30 ന് ഭഗവതിനൃത്തം, 6 ന് സാംബവനൃത്തം എന്നിവയാണ് പരിപാടികള്‍. എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരക്കും. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് അയിലൂര്‍ അനന്തനാരായണനും നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!