പുത്തുകാവ് : പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു. അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, നവകാഭിഷേകം, ശ്രീഭൂതബലി, ശിവേലി, പഞ്ചാരിമേളം, കാഴ്ചശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, ദീപാരാധന, ഭജന, അത്താഴപൂജ, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. എഴുന്നള്ളിപ്പിന് 3 ആനകള്‍ അണിനിരന്നു. എടക്കളത്തൂര്‍ അര്‍ജുനന്‍ ദേവന്റെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് ചാലക്കുടി മണിയും നേതൃത്വം നല്‍കി.