Breaking News

ഒമ്പതുങ്ങല്‍ ഷഷ്ഠി-ദേശവിളക്ക് മഹോത്സവം 17 ന്

കൊടകര: ഒമ്പതുങ്ങല്‍ ശ്രീ സുബ്രഹ്മണ്യസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഷഷ്ഠി-ദേശവിളക്ക് മഹോത്സവം 17 ന് ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 5.30 ന് ഗണപതിഹോമം, 6 ന് അഭിഷേകം, ഉച്ചപൂജ, 9 മുതല്‍ കാവടിയാട്ടം, വൈകീട്ട് 6 ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ്, 7 ന് ദീപാരാധന, 9 ന് ശാസ്താംപാട്ട് എന്നിവയുണ്ടാകും. 7 കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും. ഉണ്ണികൃഷ്ണന്‍ മാനിങ്ങര, അജയ്കുമാര്‍ കാഞ്ഞിരപ്പറമ്പില്‍, പ്രദീപ് ചൂരക്കാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!