Breaking News

മറ്റത്തൂര്‍കുന്ന് കടശ്ശപുരം ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം 26 മുതല്‍

കൊടകര: മറ്റത്തൂര്‍കുന്ന് കടശ്ശപുരം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പുമഹോത്സവം 26 മുതല്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 ന് പുലര്‍ച്ചെ 4 ന് ദേവിയുടെ നട തുറക്കും. വൈകീട്ട് കലാപരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് നിര്‍വഹിക്കും.

നിത്യവും വൈകീട്ട് കലാപിരപാടികള്‍ അരങ്ങേറും. ജനുവരി 6 ന് വൈകീട്ട് പെരുവനം സതീശന്‍മാരാരും പ്രകാശന്‍മാരാരും നയിക്കുന്ന ഇരട്ടത്തായമ്പകക്കുശേഷം ദേവിയുടെ നട അടയ്ക്കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. പത്രസമ്മേളനത്തില്‍ നന്ദകുമാര്‍ മലപ്പുറത്ത്, എന്‍.ആര്‍.ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!