Breaking News

വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ”കാവ്യസന്ധ്യ”

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ”കാവ്യസന്ധ്യ” എന്ന പരിപാടി വെള്ളിക്കുളങ്ങര വായനശാല ഹാളില്‍ സംഘടിപ്പിച്ചു. കാവ്യസന്ധ്യ കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനന്‍ ചള്ളിയില്‍ ഉദ്ഘാടനം ചെയ്തു. എ.എം. സുധീര്‍ അദ്ധ്യക്ഷത വഹിച്ചു.

ശ്രീധരന്‍ കളരിയ്ക്കല്‍, പ്രകാശന്‍ ഇഞ്ചക്കുണ്ട്, പ്രവീണ്‍ എം. കുമാര്‍, ബെന്നി താഴേക്കാടന്‍, ശിവദാസന്‍ കോടാലി, പ്രസാദ് ചെട്ടിച്ചാല്‍, ഷാജു ഇഞ്ചക്കുണ്ട്, ശങ്കരന്‍ ചെമ്പുച്ചിറ, ദാസന്‍ ചാണാശ്ശേരി, അഖില സുരേഷ് അരിക്കാട്ട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ. വി. ജോയ്, ഇ.എച്ച്. സഹീര്‍, എ.എ. സനില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!