Breaking News

ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന തിരുവാതിരക്കളിയുടെ സി ഡി പ്രകാശനം ചെയ്തു

CD Prakashanamകൊടകര : മരത്തോംപിള്ളിക്കര 2914 മ നമ്പര്‍ എന്‍ എസ് എസ് കരയോഗത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. കരയോഗം പ്രസിഡന്റ് സുനില്‍കുമാര്‍ കോമ്പാത്ത് അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 25 ന് മരത്തോംപിള്ളി എടവന ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്ന തിരുവാതിര ആഘോഷത്തോടനുബന്ധിച്ചു നടന്ന തിരുവാതിരക്കളിയുടെ സി ഡി യുടെ പ്രകാശനം തിരുവാതിര പരിശീലക ശ്രീമതി പങ്കജാക്ഷി ഗോപിനാഥനു ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രസിഡന്റ് സുനില്‍കുമാര്‍ കോമ്പാത്ത് നിര്‍വ്വഹിച്ചു. യോഗത്തില്‍ കരയോഗം സെക്രട്ടറി രാജീവ് വടക്കേടത്ത്, ട്രഷറര്‍ രാമകൃഷ്ണന്‍ കൊപ്പറമ്പില്‍, പ്രതിനിധിസഭാംഗം സദാശിവന്‍ കുറുവത്ത്, ജോയിന്റ് സെക്രട്ടറി ഗോപകുമാര്‍ വൃന്ദാവന്‍ എന്നിവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!