Breaking News

പച്ചക്കറിവിത്ത് വിതരണവും ജൈവബോധവത്ക്കരണവും

jaivamവെള്ളിക്കുളങ്ങര: ദേശീയ കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി സേവ് വെള്ളിക്കുളങ്ങരയും സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയും സംയുക്തമായി സൗജന്യപച്ചക്കറി വിത്ത് വിതരണവും സീറോ ബജറ്റ് കൃഷിരീതിയെപ്പറ്റി ബോധവത്ക്കരവും നടത്തി. വെള്ളിക്കുളങ്ങര ഗവ.യു.പി സ്‌കൂളില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് മോഹനന്‍ ചള്ളിയില്‍ ഉദ്ഘാടനംചെയ്തു

കെ.ആര്‍.ഔസേപ്പ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എ.കെ.പുഷ്പാകരന്‍, ലിജോജോണ്‍ എന്നിവര്‍ പ്രതിഭകളെ ആദരിച്ചു. മറ്റത്തൂര്‍ കൃഷി ഓഫീസര്‍ സി.സുരേഷ് പച്ചക്കറിവിത്ത് വിതരണവും പ്രധാനാധ്യാപിക എം.പി മിനി വാഴക്കന്നു വിതരണവും നടത്തി. പി.വി,വേലായുധന്‍ സീറോബജറ്റ് കൃഷിരീതിയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സെടുത്തു. ഗൗരികൃഷ്ണന്‍് ,സി.വി.മോഹനന്‍, പി.വി.വേലായുധന്‍, രവി മറ്റത്തി എന്നിവരെചടങ്ങില്‍ ആദരിച്ചു. റഷീദ് ഏറത്ത്, കൊടകര ഉണ്ണി, രാജു തെക്കൂടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!