Breaking News

കൊടകരയിലെ ക്ഷേത്രങ്ങളില്‍ താലപ്പൊലി ആഘോഷിച്ചു

ആളൂര്‍ : ആളൂര്‍ വള്ളിവട്ടത്തുകാരന്‍ തറവാട് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. വിശേഷാല്‍പൂജകള്‍, പറനിറപ്പ്, സര്‍പ്പങ്ങള്‍ക്ക് പാലുംനൂറും, തോറ്റംപാട്ട്,മേളം, താലംവരവ്, കാവടിയാട്ടം, രൂപക്കളം, ഗുരുതി എന്നിവയുണ്ടായി.

കോടാലി: കിഴക്കേകോടാലി കുന്നത്ത് രുധിരമാല ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. അഭിഷേകം, ഗണപതിഹോമം, കലശപൂജ,തോറ്റംപാട്ട്, ശിവേലി, കോടാലി ജംഗ്ഷനിലവ്‌നിന്നും താലം വരവ്, പാണ്ടിമേളം, പന്തീരാഴി, സിനിമാറ്റിക്ഡാന്‍സ്,തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടായി. പാണ്ടിമേളത്തിന് തൃക്കൂര്‍ ഗോപാലകൃഷ്ണമാരാരും പഞ്ചാരിക്ക് കൊടകര ഉണ്ണിയും നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!