കൊടകര: പുത്തുകാവ് ദേവീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം അഴകം-വെല്ലപ്പാടി ഊഴക്കാരുടെ ആഭിമുഖ്യത്തില്‍ നാളെ ആഘോഷിക്കും. വിശേഷാല്‍പൂജകള്‍,അഷ്ടാഭിഷേകം, അഷ്ടപദി, സോപാനസംഗീതം, ശ്രീഭൂതബലി, മേളം, ഓട്ടംതുള്ളല്‍, കാഴ്ചശിവേലി, പഞ്ചവാദ്യം, ബ്രാഹ്മണിപ്പാട്ട്, കുടുംബിസമുദായം, പുത്തുകാവില്‍ കരുവാന്‍ കുടുംബക്ഷേത്രം, മരത്തോംപിള്ളി, പുത്തുകാവ് ജംഗ്ഷന്‍ താലിസമര്‍പ്പണസംഘം, കൊടകര തട്ടാന്‍മാര്‍ എന്നിവരുടെ താലിവരവുകള്‍, പുലയസമുദായത്തിന്റെ കാളകളി, ആശാരിസമുദായത്തിന്റെ തട്ടിന്‍മേല്‍കളി, സാംബവസമുദായക്കാരുടെ കാളി-ദാരീകന്‍ നൃത്തരൂപങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, ബാലെ, വിവിധനൃത്തരൂപവരവ്, വിളക്കെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും.
മേളത്തിന് ചെറുശ്ശേരി കുട്ടന്‍മാരാരും പഞ്ചവാദ്യത്തിന് കേളത്ത് കുട്ടപ്പന്‍മാരാരും നേതൃത്വം നല്‍കും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരികൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. എഴുന്നള്ളിപ്പിന് 7 ആനകള്‍ അണിനിരക്കും. കോങ്ങാട് കുട്ടിശങ്കരന്‍ ഭഗവതിയുടെ തിടമ്പേറ്റും. പത്രസമ്മേളനത്തില്‍ ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ എ.കെ.പ്രേമന്‍, എടാട്ട് ഉണ്ണികൃഷ്ണന്‍, എന്‍.പി.ശിവന്‍ എന്നിവര്‍ പങ്കെടുത്തു.