Breaking News

കൊടകരയിലെ ക്ഷേത്രങ്ങളില്‍ മഹാശിവരാത്രി ഭക്തിസാന്ദ്രം

Vayaloor Sivarathriകൊടകര : പഞ്ചാക്ഷരീമന്ത്രം ഉരുക്കഴിച്ച മഹാശിവരാത്രി കൊടകര മേഖലയിലെ വിവിധക്ഷേത്രങ്ങളില്‍ ക്ഷേത്രങ്ങളില്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. നെല്ലായി വയലൂര്‍ ക്ഷേത്രം, പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രം, കൊടകര കുന്നത്തൃക്കോവില്‍, ഈശ്വരമംഗലം ശിവക്ഷേത്രം, മറ്റത്തൂര്‍ കടശ്ശപുരം ക്ഷേത്രം, കോടാലി ചെമ്പുച്ചിറ ശിവക്ഷേത്രം, പന്തല്ലൂര്‍ സര്‍വേശമംഗലം ശിവക്ഷേത്രം, ചെങ്ങാലൂര്‍ എടത്തൂട്ട് ശിവക്ഷേത്രം, ചെങ്ങാലൂര്‍ ഈശാനിമംഗലം ശിവക്ഷേത്രം, ചെങ്ങാലൂര്‍ വിളക്കപ്പാടി ശിവക്ഷേത്രം, ചെങ്ങാലൂര്‍ കുണ്ടുകടവ് മഹാദേവക്ഷേത്രം, മുപ്ലിയം മഠപ്പിള്ളിക്കാവ് ക്ഷേത്രം, നന്തിക്കര ശിവക്ഷേത്രം,മുരിയാട് കുന്നത്തൃക്കോവില്‍ ശിവക്ഷേത്രം എന്നിവിടങ്ങളില്‍ ശിവരാത്രി ആഘോഷം നടന്നു.

വയലൂര്‍ ക്ഷേത്രത്തില്‍നെല്ലായി വയലൂര്‍ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അഷ്ടപദി, ഭക്തിഗാനമേള,എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, പ്രസാദഊട്ട്,സംഗീതകച്ചേരി, പടിഞ്ഞാറേ നടയില്‍ പഞ്ചവാദ്യം, തിരുവാതിരക്കളി എന്നിവയുണ്ടായി.

പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ക്ഷേത്രം കൊടകര: പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശിവ-ശക്തി മഹാവിഷ്ണുക്ഷേത്രത്തിലെ മഹാശിവരാത്രിയോടനുബന്ധിച്ച് ഉന്നതവിജയം നേടിയവരെ അനുമോദിക്കല്‍, കുട്ടികളുടെ കലാവിരുന്ന്, ് കെ.പി നന്തിപുലത്തിന്റെ ഓട്ടന്‍തുളളല്‍ എന്നിവയുണ്ടായി. ഇന്ന് പുലര്‍ച്ചെ 2.15 മുതല്‍ 10 വരെ പിതൃബലിതര്‍പ്പണം, 8 ന് മഹാതിലഹോമം എന്നിവയുണ്ടാകും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി കൈമുക്ക് പ്രകാശന്‍ നമ്പൂതിരി, പിതൃബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് അഴകത്ത് ഹരികൃഷ്ണന്‍ ഇളയത്, കാവനാട് സുരേഷ് ശാന്തി എന്നിവര്‍ കാര്‍മികത്വം വഹിക്കും.

കുന്നത്തൃക്കോവില്‍ ക്ഷേത്രം കൊടകര: പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ കീഴേടമായ കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷിച്ചു. വിശേഷാല്‍പൂജകള്‍, ധാര, നവകം,പഞ്ചഗവ്യം എന്നിവയുണ്ടായി.ചടങ്ങുകള്‍ക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, മേല്‍ശാന്തി ഗോവിന്ദനുണ്ണി എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ഈശ്വരമംഗലം ശിവക്ഷേത്രം കൊടകര: പുത്തുകാവ് ഈശ്വരമംഗലം ശിവക്ഷേത്രത്തില്‍ രാവിലെ നവകം, പഞ്ചഗവ്യം. ധാര, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രി അഴകത്ത് മാധവന്‍ നമ്പൂതിരി, മേല്‍ശാന്തി മോഹനന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

കടശ്ശപുരം ശിവക്ഷേത്രം കൊടകര: മററത്തൂര്‍കുന്ന് കടശ്ശപുരം ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ആഘോഷിച്ചു. നവകം,പഞ്ചഗവ്യം, വിശേഷാല്‍പൂജകള്‍ എന്നിവയുണ്ടായി.
മഹാമുനിമംഗലം ക്ഷേത്രം കൊടകര: നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ശിവരാത്രിയോടനുബന്ധിച്ചുള്ള പിതൃബലിതര്‍പ്പണം ഇന്ന് രാവിലെ 5.30 മുതല്‍ തുടങ്ങും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!