മറ്റത്തൂര്‍ : ബി.ജെ.പി.സംസ്ഥാന വ്യാപകമായി ബൂത്ത് തലത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക യജ്ഞത്തിന്റെ മറ്റത്തൂര്‍ പഞ്ചായത്ത് തലസമ്പര്ക്കത്തിന് കൊടാലിയില്‍ തുടക്കം കുറിച്ചു. കോടാലി അങ്ങാടിയില്‍ നടന്ന സമ്പര്‍ക്കത്തിന് ബി.ജെ.പി പുതുക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.നന്ദകുമാര്‍,.മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയ്,വൈസ് പ്രസിഡണ്ട് ബിനോയ് പറപറമ്പില്‍,യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡണ്ട് ആദേശ് ടി.ജി,ഫുള്‍ ടൈമര്‍ പി.ആര്.സുനില്‍, ജില്ലാ സമിതി അംഗം ശ്രീധരന് കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.