കൊടകര : കൊടകര പുതുക്കുളങ്ങര ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും, പുതുതായി പണി കഴിപ്പിച്ച വലിയമ്പലം, തിടപ്പിള്ളി എന്നിവയുടെ സമര്‍പ്പണവും നടന്നു. ശബരിമല ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി എഴീക്കോട് ശശി നമ്പൂതിരി അവര്‍കള്‍ സമര്‍പ്പണ ചടങ്ങ് നിര്‍വ്വഹിച്ചു.
ക്ഷേത്രചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ മാധവന്‍നമ്പൂതിരി, മേല്‍ശാന്തി കടലൂര്‍ മന ശങ്കരന്‍നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ ബഹുമാനപ്പെട്ട എം.എല്‍.എ. ബി.ഡി. ദേവസ്സി, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, പുതുക്കുളങ്ങര ദേവസ്വം പ്രസിഡന്റ് അഡ്വ. ദിലീപ്കുമാര്‍, ചുറ്റമ്പല നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ സതീശന്‍ തലപ്പുലത്ത്, പൂനിലാര്‍ക്കാവ് ദേവസ്വം പ്രസിഡന്റ് ഇ. കൃഷ്ണന്‍ നായര്‍, പുത്തുക്കാവ് ദേവസ്വം പ്രസിഡന്റ് എം. സുനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.