കനകമല : കനകമല കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ തൈറോയ്ഡ് നിര്‍ണ്ണയ ക്യാമ്പും, ക്യാന്‍സര്‍, തൈറോയ്ഡ് ബോധവത്ക്കരണ സെമിനാറും തൃശ്ശൂര്‍ ജില്ല അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ട് അദ്ധ്യക്ഷനായ യോഗത്തിന് ഇരിങ്ങാലക്കുട രൂപത കത്തോലിക്കാ കോണ്‍ഗ്രസ്സ് ഡയറക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട് അനുഗ്രഹപ്രഭാഷണവും, കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബിജു ചുള്ളി സ്വാഗതവും അര്‍പ്പിച്ചു.
ഫാ. റോബിന്‍ കുഴിഞ്ഞാലില്‍, ഫാ. ജിന്റോ പെരേപ്പാടന്‍, റിന്‍സന്‍ മണവാളന്‍, ഷോജന്‍ ഡി. വിതയത്തില്‍, ജോസ് കറുകുറ്റിക്കാരന്‍, വര്‍ഗ്ഗീസ് വെളിയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ക്യാന്‍സര്‍ ബോധവത്ക്കരണ സെമിനാര്‍ അമല ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസി. പ്രൊഫസര്‍ ഡോ. വിവിന്‍ വിന്‍സെന്റും, തൈറോയ്ഡ് ബോധവത്ക്കരണ സെമിനാര്‍ എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയിലെ ജനറല്‍ സര്‍ജന്‍ ഡോ. ബിജോയ് കള്ളിയത്തുപറമ്പിലും നയിച്ചു.
ചടങ്ങില്‍ ഇടവകയിലെ മികച്ച ജൈവകര്‍ഷകന്‍ ജോസ് കുയിലാടനേയും, കനകമല ഇടവകയിലെ പ്രഥമ ഡോക്ടര്‍ ഡോ. ബിജോയ് കള്ളിയത്തുപറമ്പിലിനേയും പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. തൈറോ കെയര്‍ ചാലക്കുടിയുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ 200 ഓളം പേരുടെ രക്തസാമ്പിളുകള്‍ തൈറോയ്ഡ് നിര്‍ണ്ണയത്തിനായി സമാഹരിച്ചു.