കൊടകര : എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ചാലക്കുടി, മുകുന്ദപുരം താലൂക്കുകളില്‍പ്പെട്ട പട്ടികജാതി- പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്യാഷ് അവാര്‍ഡിനും, ഈ വര്‍ഷം യു.പി. (5,6,7) വിഭാഗത്തില്‍ പഠിയ്ക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കോളര്‍ഷിപ്പിനും, സാധുജനസേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, സാധുജനസേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റി, വെള്ളികുളങ്ങര റോഡ്, കൊടകര പി.ഒ., (കൊടകര പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് എതിര്‍വശം). അപേക്ഷകള്‍ 2016 ജൂണ്‍ 5-ാം തിയ്യതിക്ക് മുമ്പ് ലഭിച്ചിരിക്കണം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും അയയ്ക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.