Breaking News

നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ മതബോധനദിനം ആഘോഷിച്ചു

നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ മതബോധനദിനാഘോഷം പറപ്പൂക്കര ഫൊറോന വികാരി ഫാദര്‍ ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ മതബോധനദിനാഘോഷം പറപ്പൂക്കര ഫൊറോന വികാരി ഫാദര്‍ ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

നെല്ലായി : നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ മതബോധനദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൊതുസമ്മേളനം പറപ്പൂക്കര ഫൊറോന വികാരി ഫാദര്‍ ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി ഫാ. ആന്റണി മഞ്ഞളി അദ്ധ്യക്ഷത വഹിച്ചു. ആല്‍ബി മഞ്ഞളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മതബോധന ഹെഡ്മാസ്റ്റര്‍ ജോണ്‍ മാസ്റ്റര്‍, മദര്‍ സിസ്റ്റര്‍ ഷൈജി, ജോസ് ജെ. കാളന്‍ മാസ്റ്റര്‍, ട്രസ്റ്റി പോളി ചിറയത്ത്, പി.ടി.എ. പ്രസിഡന്റ് സൈക്കോ മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. മതബോധനത്തിന് സമ്മാനാര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരികള്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!