വാഹനാപകടത്തില്‍ പൊള്ളലേറ്റ ഷാജിക്ക് ചികിത്സാ സഹായവുമായി നമ്മുടെ കൊടകര ഡോട്ട് കോം

കൊടകര : സൗദിയിലെ ദമാമിലുണ്ടായ വാഹനാപകടത്തില്‍ ശരീരം മുഴുവന്‍ തീപൊള്ളലേറ്റ് ഇപ്പോള്‍ കൊടകര ശാന്തി ആശുപത്രിയില്‍ കഴിയുന്ന കൊടകര മനക്കുളങ്ങര കാരിയാട്ട് രാമന്‍കുട്ടി നായരുടെ മകന്‍ ഷാജിക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ സഹായം. വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെയും വെബ് സൈറ്റിലൂടെയും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സ്വരൂപിച്ച 24000/ രൂപയാണ് ഷാജിയുടെ തുടര്‍ചികിത്സക്കായി അദ്ദേഹത്തിന് കൈമാറി..ShajiPhoto
sHAJIcopy_newഇക്കഴിഞ്ഞ ജൂലൈ നാലിന് കമ്പനി ആവശ്യവുമായി ബന്ധപ്പെട്ട് ലോഡുകയറ്റിയ ട്രെയ്‌ലര്‍ ലോറിയുമായി പോകുമ്പോള്‍ വഴിയില്‍നിന്നും നാട്ടിലേക്കുപോരാനായി എയര്‍പോര്‍ട്ടിലേക്കു പോവുകയായിരുന്ന അതേ കമ്പനിയിലെ ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശി നാരായണന്‍ കുട്ടി(51) എന്നയാളെ ലോറിയില്‍ കയറ്റിയിരുന്നു.ഏതാനും കിലോമീറ്ററുകള്‍ പിന്നിട്ട ലോറി എതിരേ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു കത്തുകയും നാരായണന്‍ കുട്ടിയും എതിര് വാഹനത്തിലുണ്ടായ ഡ്രൈവറും മരിക്കുകയായിരുന്നു. ലോറിയില്‍ നിന്നും ചാടിയ ഷാജിക്ക് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും കഴുത്തിന് താഴെ ശരീരം മുഴുവന്‍ പൊള്ളലേറ്റു.

അതിര്‍ വാഹനത്തിലുണ്ടായിരുന്ന മരിച്ച ആളെക്കുറിച്ചു യാതൊരു വിവരവും ലഭ്യമാകാത്തതിനാല്‍ ഷാജിയുടെ തുടര്‍ചികത്സക്കായി നാട്ടിലേക്ക് കൊണ്ടുവരുന്നതിന് നിയമപരമായി ഒത്തിരി തടസങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ എംബസിയും ,സൗദിയിലെ മലയാളി സംഘടനകളുടേയും നാളുകളായുള്ള പരിശ്രമത്തിന്റെ ഫലമായി ഓഗസ്റ്റ് 22 ആം തിയതി ഷാജി നാട്ടിലെത്തുകയായിരുന്നു.accidentVehicleഷാജി ജോലിചെയ്തിരുന്ന കമ്പനിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായിയാതൊരു സഹായവും അദ്ദേഹത്തിനു ലഭിച്ചില്ല. കിടപ്പാടം വിറ്റായാലും ചികത്സ നടത്താനുള്ള ശ്രമത്തിനാണ് ഷാജി. ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ഷാജിയുടേത്. ഷാജി കിടപ്പിലായതോടെ ഇയാളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കുടുംബം ദുരിതത്തിലാണ്. പലരോടും കടം വാങ്ങി ഒന്നരലക്ഷം രൂപയോളം വീട്ടുകാര്‍ സൗദിയിലേക്ക് അയച്ചുകൊടുത്താണ് ആദ്യ ശശ്ത്രക്രിയ നടത്തിയത്.

കൊടകര ഫാര്‍മേഴ്‌സ് ബാങ്കില്‍നിന്നും 10 ലക്ഷം രൂപ വായ്പയെടുത്തു നാട്ടില്‍ വീടുപണി ആരംഭിച്ച സമയത്താണ് ഷാജിക്ക് അപകടം സംഭവിച്ചത്. മാസംതോറും ലോണ്‍ തിരിച്ചടക്കാനും കുടുംബം ബുദ്ധിമുട്ടുകയാണ്.  അമ്മയും ഭാര്യയും ഏഴുവയസുള്ള മോളും അടങ്ങുന്നതാണ് ഷാജിയുടെ കുടുംബം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!