കൊടകര : ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കൊടകര കാരൂര്‍ കാടുകുറ്റി മഠത്തില്‍ കൊച്ചുനാരായണമേനോന്റെ മകന്‍ സത്യന്‍ (48) ആണ് മരിച്ചത്. കൊടകര – ആളൂര്‍ റോഡില്‍ കൊപ്രക്കളം കിണര്‍സ്റ്റോപ്പിനടുത്ത് ഞായറാഴ്ച ഉച്ചയ്ക്ക്‌ശേഷമായിരുന്നു അപകടം.
സത്യന്‍ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിനുശേഷം തൃശൂര്‍ ജൂബിലിമിഷന്‍ആശുപത്രിയില്‍ ചികിത്സ യിലിരിക്കെ തിങ്കളാഴ്ച മരിച്ചു. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി . അമ്മ : സരസ്വതിയമ്മ. ഭാര്യ : രേഖ. മകന്‍ : ശ്രാവണ്‍.