Breaking News

ഓട്ടിസം ബാധിതര്‍ക്ക് സഹായവുമായി ‘സ്മാര്‍ട്ട് എയ്ഡ് ഫോര്‍ ഓട്ടിസ്റ്റിക് കെയര്‍’

Autisamകൊടകര: ഭാരതത്തില്‍ പത്ത് ലക്ഷത്തിലേറേ ഓട്ടിസം ബാധിതരുണ്ടെന്നാണ് കണക്ക്. നാഡിവ്യവസ്ഥയിലെ തകരാറുമൂലമുണ്ടാകുന്ന ഈ അസുഖത്തിന് നാളിതു വരെയായി കാര്യമായ പ്രതിവിധികളൊന്നും കണ്ടുപിടിച്ചിട്ടില്ല. കുട്ടികളിലെ ആശയ വിനിമയത്തെ ബാധിക്കുന്ന ഓട്ടിസം മൂലം അവര്‍ സമൂഹത്തില്‍ ഒറ്റപ്പെടുന്നു. അവരുടെ സംസാരം മാതാപിതാക്കള്‍ക്കും അവരെ പരിശീലിപ്പിക്കുന്ന പരിശീലകനുമല്ലാതെ മൂന്നാമതൊരാള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇതിനൊരു പ്രതിവിധിയാണ് കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ‘സ്മാര്‍ട്ട് എയ്ഡ് ഫോര്‍ ഓട്ടിസ്റ്റിക് കെയര്‍’.

ഓട്ടിസം ബാധിതരുടെ അവ്യക്തമായ ശബ്ദങ്ങള്‍ വ്യക്തമായ ശബ്ദങ്ങളാക്കാനും ഓട്ടിസം കുട്ടികളുടെ പരിശീലനത്തിനായുള്ള അന്തരാഷ്ട്ര പരിശീലന രീതിയായ പിക്ച്ചര്‍ എക്‌സ്‌ച്ചേഞ്ച് ബേസിഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തിലെ നൃനതകള്‍ പരിഹരിക്കാനും ഈ കണ്ടുപിടുത്തം വഴി സാധിക്കുന്നു.

മൈക്രോഫോണ്‍, എല്‍.ഇ.ഡി. ഡിസ്‌പ്ലേ, ബ്ലൂട്ടൂത്ത് മൊഡ്യൂള്‍, ഓര്‍ഡിനോ ബോര്‍ഡ്, ടെക്സ്റ്റ്-ടു-സ്പീച്ച് കണ്‍വേര്‍ട്ടര്‍, വോയ്‌സ് റെക്കോഗ്‌നിഷന്‍ മൊഡ്യൂള്‍, എന്നിവയാണ് ‘സ്മാര്‍ട്ട് എയ്ഡ് ഫോര്‍ ഓട്ടിസ്റ്റിക് കെയറിന്റെ’ പ്രധാനപ്പെട്ട ഭാഗങ്ങള്‍.sahrdaya pics1ഓട്ടിസം കുട്ടികള്‍ പുറപ്പെടുവിക്കുന്ന അവ്യക്തമായ ശബ്ദങ്ങള്‍ ഒരു ഓര്‍ഡിനോ ബോര്‍ഡിന്റെ സഹായത്തോടുകൂടി സ്വീകരിച്ച് മുന്‍കൂട്ടി റെക്കാര്‍ഡ്‌ചെയ്യുന്നു.ഈ ശബ്ദം വ്യക്തമായ ശബ്ദവുമായി താരതമ്യം ടെയ്യുന്നു.കുട്ടികള്‍ സംസാരിക്കുമ്പോള്‍ ഈ വ്യക്തമായ ശബ്ദം സ്പീക്കര്‍ വഴി പുറപ്പെടുവിക്കുന്നു. ഇതേ സമയം തന്നെ സന്ദേശം ബ്ലൂട്ടൂത്ത് മൊഡ്യൂള്‍ വഴി മൊബൈലിലേക്ക് നല്കാനും സാധിക്കും.

അന്തരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള ഓട്ടിസം കുട്ടികളുടെ പരിശീലന രീതിയായ പിക്ച്ചര്‍ എക്‌സ്‌ച്ചേഞ്ച് ബേസിഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം ചാര്‍ട്ടുകളുടെ സഹായത്തോടെ ക്ലാസ് മുറികളില്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയാണ്.എന്നാല്‍ ഇവക്ക് പകരം മൊബൈല്‍ ഫോണിലെ ടച്ച് സ്‌ക്രീനിന്റെ സഹായത്തോടെ വളരെ എളുപ്പമുള്ള രീതിയിലാക്കി മാറ്റുന്നു. ടാബ്‌ലറ്റിന്റെ മാത്രം വലുപ്പമുള്ള ഈ ഉപകരണം വളരെ എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ സാധിക്കും. വിവിധ ഓട്ടിസം പരിശീലന കേന്ദ്രങ്ങളില്‍ പേയി പഠനങ്ങള്‍ നടത്തിയ ശേഷമാണ് ഇവര്‍ പ്രോജക്ട് തയ്യാറാക്കിയത്.

തിരുവനന്തപുരം മരിയന്‍ കോളേജില്‍ നടന്ന ദേശീയ പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനമായി എഴുപത്തയ്യായിരം രൂപ, കേരള സംസ്ഥാന സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ ഗ്രാന്‍ഡ്, തൃശ്ശൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന പ്രോജക്ട് മത്സരത്തില്‍ ബെസ്റ്റ് ഇന്നോവേറ്റിവ് പ്രോജക്ട് അവാര്‍ഡ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഈ പ്രോജക്ടിന് ലഭിച്ചിട്ടുണ്ട്. സഹൃദയയിലെ അവസാന വര്‍ഷ ബയോമെഡിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികളായ അശ്വതി കെ. ബാബു,ടി. കെ. ശില്‍പ്പ, എസ്. ആര്‍. ശ്രീലക്ഷ്മി, മോണിക്ക എം. ജോസ്, വി. ആര്‍. ശ്രീരാഗ് എന്നിവര്‍ അദ്ധ്യാപകരായ പ്രൊഫ. കിരണ്‍ ഫിലിപ്പ് ഐസക്ക്, ബെസ്സി ടൈറ്റസ് എന്നിവരുടെ സഹായത്തോടെയാണ് ഈ പ്രോജക്ട് തയ്യാറാക്കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!