Breaking News

പൂനിലാര്‍ക്കാവ്‌ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ഭക്തിസാന്ദ്രം

karthika_melamകൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവം ഭക്തിസാന്ദ്രമായി. പള്ളിയുണര്‍ത്തല്‍,അഷ്ടപദി, ഉഷപൂജ, ശ്രീഭൂതബലി ,പുറത്തേക്കെഴുന്നള്ളിപ്പ്,പഞ്ചാരിമേളം, കളഭാഭിഷേകം, പ്രസാദഊട്ട്, കാഴ്ചശിവേലി,പഞ്ചവാദ്യം, ധ്രുവംമേളം, ദീപാരാധന, തൃപ്രയാര്‍ ശരവണരാജന്റെ നാദസ്വരക്കച്ചേരി, മണ്ഡപത്തില്‍ ബ്രാഹ്മണിപ്പാട്ട്,കേളി,കൊമ്പ്പറ്റ്,കുഴല്‍പറ്റ്, കാവില്‍ പടിഞ്ഞാട്ടുംമുറിക്കാരുടെ താലിവരവ്, ഡ്രാമ, കാര്‍ത്തിക വിളക്ക്, വിളക്കാചാരം,സാംബവനൃത്തം,മുടിയാട്ടം എന്നിവയുണ്ടായി.

എഴുന്നള്ളിപ്പിന് 5 ആനകള്‍ അണിനിരന്നു. മധുരപ്പുറം കണ്ണന്‍ ഭഗവതിയുടെ തിടമ്പേറ്റി. മേളത്തിന് കൊടകര ഉണ്ണിയും പഞ്ചവാദ്യത്തിന് കല്ലുവഴി ബാബുവും നേതൃത്വം നല്‍കി. ക്ഷേത്രച്ചടങ്ങുകള്‍ക്ക് തന്ത്രിമാരായ തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി,അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി, മേല്‍ശാന്തി നടുവത്ത് പത്മനാഭന്‍ നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!