കൊടകര: പുത്തൂക്കാവ് ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തോടനുബന്ധിച്ച കൊടിയേറ്റവും പറപുറപ്പാടും 25 ന് നടക്കും. രാവിലെ 8 ന് നവകം,പഞ്ചഗവ്യം, 9 ന് കൊടിയേറ്റം എന്നിവയ്ക്കുശേഷം പറപുറപ്പെടും.
അഴകംദേശത്ത് തന്ത്രിഇല്ലങ്ങളിലാണ് ആദ്യ പറയെടുപ്പ്. താലപ്പൊലിത്തലേന്ന് വരെ പറയെടുപ്പ് നീളും. കാവില്‍ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 23 നാണ് താലപ്പൊലി. താലപ്പൊലിയുടെ നടത്തിപ്പിനായി തെക്കേടത്ത് ശിവനാഥന്‍ ജനറല്‍ കണ്‍വീനറായി വിപുലമായ ആഘോഷക്കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.