കനകമല: കനകമല തീര്‍ത്ഥ കേന്ദ്രത്തില്‍ 2-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2017 ഫെബ്രുവരി 5 ഞായറാഴ്ച മുതല്‍ 8 ബുധനാഴ്ച വരെ 5 മണി മുതല്‍ 9 മണി വരെ നടത്തപ്പെടുന്നു. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കുന്നു.
വചന ശുശ്രൂഷകള്‍ക്ക് റവ. ഫാ. മാത്യു നായ്ക്കാംപറമ്പില്‍ വി. സി, റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി, റവ. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി. സി, റവ. ഫാ. മാത്യു തടത്തില്‍ വി. സി, റവ. ഫാ. ഡെര്‍ബിന്‍ ഈട്ടിക്കാട്ടില്‍ വി. സി എന്നിവര്‍ നേതൃത്വം നല്‍കും എന്ന് തീര്‍ത്ഥകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി. ആലപ്പാട്ട്, അസി. വികാരി ഫാ. ജോയ്‌സന്‍ ഇടശ്ശേരി, കൈക്കാരമാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കള്ളിയത്ത്പറമ്പില്‍, വര്‍ഗ്ഗീസ് കുയിലാടന്‍, ഷിബു കള്ളിയത്ത്പറമ്പില്‍, പി. ആര്‍. ഒ. ഷിബു പഴേടത്ത്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.