Breaking News

കനകമല കുരിശുമുടിയില്‍ അഖിലേന്ത്യ ദീപപ്രയാണ സമാപനവും 78-ാമത് നോമ്പുകാല തീര്‍ത്ഥാടന ഉദ്ഘാടനവും

കനകമല: 78-ാമത് കനകമല മാര്‍തോമ കുരുശുമുടി തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള അഖിലേന്ത്യ ദീപപ്രയാണ സമാപനറാലിയുടെ ഭാഗമായി മാര്‍തോമാ ദീപം കൊരട്ടി ഫൊറോനപള്ളി വികാരി റവ. ഫാ. മാത്യു മണവാളനില്‍ നിന്ന് കനകമല മാര്‍തോമ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി.

ആലപ്പാട്ടിന് കൈമാറി വൈകീട്ട് 4 മണിയോടുകൂടി പുറപ്പെട്ട റാലി ചാലക്കുടി, പോട്ട, പേരാമ്പ്ര, കൊടകര, വല്ലപ്പാടി തുടങ്ങിയ പള്ളികളില്‍നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 6 മണിയോടുകൂടി കനകമല തീര്‍ത്ഥാനടകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത അദ്ധ്യക്ഷന്‍ മാര്‍ പോളികണ്ണൂക്കാടന്‍ പിതാവ് 78-ാ മത് മാര്‍തോമ നോമ്പുകാല തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുകയും നേര്‍ച്ച ഭക്ഷണം വെഞ്ചിരിച്ച് ഫുഡ് കണ്‍വീനര്‍ ജോസഫ് ചിറക്കന്നത്തിന് നല്‍കുകയും ചെയ്തു.

നോമ്പുകാല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി രാവിലെ 6.45 ന്റെ ദിവ്യബലിയോടുകൂടി നോമ്പുകാല തീര്‍ത്ഥാടന കൊടിയേറ്റവും ഇടവക ജനങ്ങളുടെ അരി വഴിപാട്‌സമര്‍പ്പണ ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോബി പൊഴോലിപ്പറമ്പില്‍ നിര്‍വ്വഹിച്ചു.


കനകമല കുരിശുമുടി തീര്‍ത്ഥാടനത്തോടനുബന്ധിച് കല്‍ക്കട്ടയിലെ മദര്‍ തെരേസയുടെ കബറിടത്തില്‍ നിന്നും പുറപ്പെട്ട ദീപപ്രയാണം കനകമലയില്‍ എത്തിയപ്പോള്‍.

ഉദ്ഘാടനവേള ധന്യമാക്കുവാന്‍ തീര്‍ത്ഥാടനകേന്ദ്രം അസി. വികാരി റവ. ഫാ. ജോയ്‌സണ്‍ ഇടശ്ശേരി, കൈക്കാരന്മാരായ ജോര്‍ജ്ജ് പന്തല്ലൂക്കാരന്‍, വര്‍ഗ്ഗീസ് കുയിലാടന്‍, വര്‍ഗ്ഗീസ് കള്ളിയത്തുപറമ്പില്‍, ഷിബു കള്ളിയത്തുപറമ്പില്‍ ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് കളത്തിങ്കല്‍, ദീപപ്രയാണ കണ്‍വീനര്‍ ബിനോയ് മഞ്ഞളി, പി. ആര്‍. ഒ. ഷിബു പഴേടത്തുപറമ്പില്‍, സെക്രട്ടറി നെല്‍സണ്‍ കൊടുകില്‍പറമ്പില്‍, കേന്ദ്രസമിതി അംഗങ്ങള്‍, തീര്‍ത്ഥാടനകേന്ദ്ര കമ്മിറ്റി അംഗങ്ങങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!