മനക്കുളങ്ങരയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് ; സത്യാഗ്രഹസമരം വിജയത്തിലേക്ക്

മനക്കുളങ്ങരയില്‍ ആരംഭിച്ച സത്യാഗ്രഹസമരം എന്‍.എ.ടി.എം. കേരള കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

മനക്കുളങ്ങര: മനക്കുളങ്ങരയില്‍ ജനുവരി 22ന് സ്ഥാപിതമായ ബീവറേജിനെതിരായി നടന്നുവരുന്ന പ്രതിഷേധ സമരപരിപാടികള്‍ ആത്യന്തികമായ വിജയത്തിലേക്ക്. അനധികൃത കെട്ടിടത്തില്‍ ആരംഭിച്ച ബീവറേജിനെതിരെ 27 ആം തിയതി സംയുക്ത സമരസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തു അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.

തുടര്‍ന്ന് ബീവറേജ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സംയുക്ത സമരസമിതി കക്ഷി ചേര്‍ന്നു നിയമപോരാട്ടം തുടങ്ങി.കേസ് നടത്തിപ്പിന് ആവശ്യമായ രേഖകള്‍ വിവരാവകാശ അപേക്ഷ നല്‍കി സമ്പാദിച്ചു. മനക്കുളങ്ങര സ്‌കൂളില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ സംയുക്ത സമരസമിതിക്ക് രൂപം കൊടുക്കുകയും സത്യാഗ്രഹം ആരംഭിക്കുന്നതിന് തീരുമാനിക്കുകയും , 2017 ഫെബ്രുവരി 14 ന് സത്യാഗ്രഹം ആരംഭിക്കുകയും ചെയ്തു.

കഴിഞ്ഞ 16 ദിവസമായി ആവേശോജ്വലമായ വന്‍ ജനപങ്കാളിത്തത്തോടെ നടന്നുവന്നിരുന്ന സത്യാഗ്രഹസമരത്തിന്റെയും സത്യാഗ്രഹസമരം 12 ആം ദിവസം സമരസമിതി കൊടകരയിലേക്ക് നടത്തിയ വന്‍ പ്രതിഷേധറാലി എക്‌സൈസ് കമ്മീഷണര്‍, കലക്റ്റര്‍, എം.എല്‍.എ , കൃഷി മന്ത്രി, എക്‌സൈസ് വകുപ്പ് മന്ത്രി തുടങ്ങി മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നല്‍കിയ നിവേദനങ്ങളുടെയും , സ്‌കൂള്‍ കുട്ടികള്‍ തുടങ്ങി പ്രബുദ്ധരായ നമ്മുടെ നാട്ടുകാര്‍ അടക്കം മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും അയച്ച അയ്യായിരത്തില്‍പരം തുറന്ന കത്തുകള്‍ തുടങ്ങിയ സമരപരിപാടികളുടെ ഫലമായി ബന്ധപ്പെട്ട അധികാരികള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് നടത്തിയ നടപടികള്‍ മൂലം മനക്കുളങ്ങരയിലെ ബീവറേജ് ഔട്ട് ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിന് എക്‌സൈസ് കമ്മീഷണര്‍ക്ക് ഉത്തരവായിട്ടുള്ളതായി എം.എല്‍.എ ബി.ഡി ദേവസി ഉറപ്പു നല്‍കിയിരുന്നു.ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സത്യാഗ്രഹസമരം 17 ആം ദിവസമായ ഇന്ന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!