Breaking News

വഴിയാത്രക്കാരായ സ്ത്രീകളെ അപമാനിക്കുന്നത് പതിവാക്കിയ യുവാവ് പോലീസ് പിടിയിലായി.

Apple

Hits: 2031

കൊടകര : വഴിയാത്രക്കാരായ സ്ത്രീകളെ അപമാനിക്കുന്നത് പതിവാക്കിയ യുവാവ് പോലീസ് പിടിയിലായി. 92 സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. അഷ്ടമിച്ചിറക്കടുത്ത് അണ്ണല്ലൂര്‍ ചൊവ്വാട്ട് വീട്ടില്‍ രമേഷ് എന്ന 29 കാരനാണ് കൊടകര പോലീസിന്റെ പിടിയിലായത്.

ആളൂര്‍ ചങ്ങല ഗേറ്റ് പരിസരത്ത് എത്തി വഴിയാത്രക്കാരായ സ്ത്രീകളെ കടന്നുപിടിക്കുകയും തുടര്‍ന്ന് ബൈക്കില്‍ കടന്നുകളയുകയുമായിരുന്നു ഇയാളുടെ പതിവ്. അപമാനം ഭയന്ന് സ്ത്രീകള്‍ പരാതി നല്കാതിരുന്നതോടെ അപമാനിക്കുന്നത് ഇയാള്‍ പതിവാക്കിയിരുന്നു. അടുത്തിടെ അപമാനിതയായ യുവതി കൊടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് , വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ആളൂര്‍ മേഘലയില്‍ നിന്ന് 92 പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു.വിവിധ ക്ഷേത്രങ്ങളില്‍ ശാന്തിയായി പ്രവര്‍ത്തിക്കുകയാണ് ഇയാള്‍. കൊടകര ഗ്രേഡ് എസ് ഐ എം.സി. ഗോപി, സി പി ഒ മാരായ ലിജോ ജോണ്‍, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.