കൊടകര: ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ചുങ്കാല്‍ സ്വദേശിയായ കാരയില്‍ രനീഷ്‌കുമാറിന്റെ ഭാര്യയും ചൂളക്കല്‍ ഭാസ്‌കരന്റെ മകളുമായ 26 വയസ്സുള്ള സബിതയാണ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നത്. ഇനി ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റി വെക്കല്‍ മാത്രമേ പ്രതിവിധിയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞു.
ശാസ്ത്രക്രിയക്കും ചികിത്സക്കുമായി 20 ലക്ഷത്തോളം രൂപ വേണമെന്നാണ് കരുതുന്നത്.ഇവരുടെ നിര്‍ദ്ധന കുടുംബത്തിന് ഇത്രയും വലിയ തുക അപ്രാപ്യമായതിനാല്‍ വാര്‍ഡ് മെമ്പര്‍ സി..ഗോപിനാഥന്‍ ചെയര്‍മാനും(ഫോണ്‍:9633529718) എന്‍.കെ.ശ്രീനിവാസന്‍ (ഫോണ്‍:9846201944)കണ്‍വീനറുമായി ‘സബിത ചികിത്സാ സഹായ സമിതി’ എന്ന പേരില്‍ എസ്.ബി.ടി. കോടാലി ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
സഹായങ്ങള്‍ അയക്കേണ്ട വിലാസം.
സബിത ചികിത്സാ സഹായ നിധി,
S.B.T. KODALY BRANCH,A/C NO: 67394809004,
IFSC Code SBTR0000736 .