Breaking News

കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കുക – കെ.പി.എം.എസ്.

കെ.പി.എം.എസ്. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : ലോകം അറിയപ്പെടുന്ന കലാകാരന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് കെ.പി.എം.എസ്. ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ആവശ്യപ്പെട്ടു. കെ.പി.എം.എസ്. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊടകര സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എം.വി. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.

പി.കെ. സുബ്രന്‍, കെ.വി. ശിവന്‍, എന്‍.ടി. വേലായുധന്‍, സതീശന്‍ പഞ്ഞപ്പിള്ളി, വത്സല നന്ദനന്‍, കെ.എസ്. വിമല്‍, ടി.കെ. മുരളി, വി.എം. പുരുഷോത്തമന്‍, ജില്ല സെക്രട്ടറി സി.എ. ശിവന്‍, പി.പി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് ഏപ്രില്‍ 2 ഞായറാഴ്ച കൊടകര എസ്.എന്‍. ട്രസ്റ്റ് ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും. സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി. ബാബു ഉദ്ഘാടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!