കൊടകര.തൃശ്ശൂര്‍ മാനേജ്മെന്റ് അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ മെറിറ്റ് സ്കോളര്‍ഷിപ്പ് കൊടകര സഹൃദയ എംബിഎ കോളേജിന് ലഭിച്ചു.കോളേജിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി എം.എസ്.ശരത്താണ് ജില്ലയിലെ മികച്ച മാനേജ്മെന്റ് വിദ്യാര്‍ത്ഥിക്കുള്ള സമ്മാനത്തിന് അര്‍ഹനായത്.
അര ലക്ഷം രൂപയാണ് സ്കോളര്‍ഷിപ്പ്. ഗോദറേജ് കമ്പനി ചെയര്മാന് നദിര്‍ ഗോദറേജ് സ്കോളര്‍ഷിപ്പ് സമ്മാനിച്ചു.സ്കോളര്‍ഷിപ്പ് നേടിയ ശരത്തിനെ സഹൃദയ എംബിഎ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.ജോജി പാലമറ്റത്ത് ,ഡയറക്ടര്‍ ഡോ.എ.പി.ജോര്‍ജ് തുടങ്ങിയവര്‍ അനുമോദിച്ചു.