കൊടകര : കഴിഞ്ഞ ദിവസങ്ങളില്‍ മറ്റത്തൂര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളിലെ വിവിധ പ്രദേശത്ത് വേനല്‍മഴയിലും ശക്തമായ കാറ്റിലും വ്യാപകമായി കൃഷിനാശം ഉണ്ടായി. 30,000 ല്‍ അധികം വാഴകളും, കൂടാതെ ജാതി, കവുങ്ങ്, തെങ്ങ് എന്നിവയും വ്യാപകമായി നശിച്ചിട്ടുണ്ട്.
വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് ആശ്വാസമായി നഷ്ടപരിഹാര തുക അടിയന്തിരമായി അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കേരള കര്‍ഷക സംഘം കൊടകര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് സി.എം. ബബീഷ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവീസ് മാസ്റ്റര്‍, കര്‍ഷകസംഘം ജില്ല വൈസ് പ്രസിഡന്റ് ടി.എ. രാമകൃഷ്ണന്‍, സംഘം ഏരിയ സെക്രട്ടറി കെ.കെ. ഗോഖലേ എന്നിവര്‍ സംസാരിച്ചു.