ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടകര: നന്തിക്കരയില്‍ മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മനക്കുളങ്ങര കറുകപ്പറമ്പില്‍ പരേതനായ ബാലകൃഷ്ണന്റെ മകന്‍ ബിജേഷ് (35) ആണ് മരിച്ചത്.

വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ്.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിയോടെ നന്തിക്കരയില്‍ ജോലിക്കിടെയാണ് ഇടിമിന്നലേറ്റത്. ഉടന്‍ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!