കൊടകര : ഇരു വൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ചുങ്കാല്‍ സ്വദേശിയായ കാരയില്‍ രനീഷ്‌കുമാറിന്റെ ഭാര്യയും ചൂളക്കല്‍ ഭാസ്‌കരന്റെ മകളുമായ 26 വയസ്സുള്ള സബിതയാണ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നത്. ഇനി ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റി വെക്കല്‍ മാത്രമേ പ്രതിവിധിയുള്ളുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിക്കഴിഞ്ഞു.
സബിതയുടെ ചികിത്സക്കായി നമ്മുടെ കൊടകര ഡോട്ട് കോമിലൂടെ സമാഹരിച്ച തുക സബിതയുടെ അമ്മയെ ഏല്‍പ്പിച്ചു. ഡയാലിസിസ്സിനു അമൃതാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തതുകൊണ്ട് സബിതയെ കാണാന്‍ സാധിച്ചില്ല. വീട്ടിലെ വിശേഷങ്ങള്‍ അമ്മ വിവരിച്ചപ്പോള്‍ അറിയാതെ എന്റെ കണ്ണു നിറഞ്ഞു…ഒന്നര വയസ്സായ മകള്‍ അമ്മൂമ്മയുടെ കൂടെ തന്നെയുണ്ടായിരുന്നു.
വൃക്കയ്ക്കുള്ള തകരാറു ഈ കുഞ്ഞിന്റെ പ്രസവത്തോടുകൂടി മാത്രമാണ് ഇവര്‍ അറിയുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷം ഹോസ്പിറ്റല്‍ കയറിയിറങ്ങി കഴിയുന്നു. പെയിന്റിംഗ് ജോലി ചെയ്യുന്ന സബിതയുടെ ഭര്‍ത്താവ് വൃക്ക ദാതാവിനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു.. കൂലി പണിക്കു പോകുന്ന അച്ഛനും ഭര്‍ത്താവുമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം.
ഏകദേശം 20ലക്ഷത്തോളം ചെലവുവരുന്ന വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് ഇതുവരെ ആകെ സ്വരൂപിച്ചത് 6 ലക്ഷത്തില്‍ താഴെ മാത്രം… ബാക്കിയുള്ള തുക എങ്ങിനെ സംഘടിപ്പിക്കുമെന്നു ഗത്യന്തരമില്ലാതിരിക്കുകയാണ് ഈ ചെറിയ കുടുംബം… ചെറിയ തുകയാണെകില്‍പോലും നിറഞ്ഞ കണ്ണുകളോടെ അമ്മയത്തേറ്റു വാങ്ങി.. കൂപ്പു കയ്യോടെ തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദിയും പറഞ്ഞു…
നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണവും പ്രാത്ഥനയും ഇനിയും വേണം. ഈ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കിയ നമ്മുടെ വാട്ട് സാപ്പ് ഗ്രൂപ്പിലെ പ്രവാസിയായ ഒരു കൂട്ടുകാരന്‍ അദ്ദേഹത്തിന്റെ കൂട്ടുകാരില്‍നിന്നും സ്വരൂപിച്ച 32500/ രൂപ നമ്മള്‍ സബിതയുടെ ഭര്‍ത്താവിന് കൈമാറി.
നിങ്ങളുടെ ചെറുതോ വലുതോ ആയ സഹായങ്ങള്‍ കൊണ്ട് ഒരുപക്ഷെ ഈ കുടുംബത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞേക്കും.. നിങ്ങളുടെ സഹായങ്ങള്‍ അയക്കേണ്ട വിലാസം താഴെ കൊടുക്കുന്നു.
സഹായങ്ങള്‍ അയക്കേണ്ട വിലാസം.
സബിത ചികിത്സാ സഹായ നിധി,
S.B.I. KODALY BRANCH,A/C NO: 67394809004,
IFSC Code SBIN0070736
രനീത് കുമാര്‍ : 9633529718