Breaking News

വാഹനപ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കി

കൊടകര : ഹിന്ദു ഐക്യവേദി ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ ഏങ്ങണ്ടിയൂര്‍ വിനായകന്റെ മരണം സി.ബി.ഐ. അന്വേഷിക്കുക, 50 ലക്ഷം കുടുംബസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ല പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് കൊടകരയില്‍ സ്വീകരണം നല്‍കി.

ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് കെ. നന്ദകുമാറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സത്യവാന്‍ പ്രഭാഷണം നടത്തി. ഖണ്ഡ സംഘചാലക് പി.കെ. സുബ്രഹ്മണ്യന്‍, ജി. പത്മനാഭസ്വാമി, വി.കെ. മുരളി, ടി.വി. പ്രജിത്ത്, കെ.ബി. ദിനേശന്‍, എം.വി. രവി, ജെ.കെ. സജീവ്, എം. രാധാകൃഷ്ണന്‍, വി.എ.കെ. മേനോന്‍ എന്നിവര്‍ സ്വീകരണം നല്‍കി. ജില്ല ജനറല്‍ സെക്രട്ടറിമാരായ പ്രസാദ് കാക്കശ്ശേരി, എം.വി. മധുസൂദനന്‍, രാജീവ് ചാത്തംപിള്ളി, പി.എന്‍. അശോകന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!