കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നവീകരിച്ച ലൈബ്രറിയുടെ ആശീര്‍വാദ കര്‍മ്മം ഇരിഞ്ഞാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് നിര്‍വഹിച്ചു.
സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി മോഹനന്, മോണ്‍. റവ.ഫാ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, എക്സി. ഡയറക്ടര്‍ ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.ജെ ആന്റണി, വൈസ്. പ്രിന്‍സിപ്പല്‍ ഡോ. റാണി എം.ജെ, ഭാഷാസാഹിത്യ വിഭാഗം ഡീന്‍ പ്രൊഫ. വി.ജി തമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു.