Breaking News

കൊടകരയില്‍ ഐപി ടോയ്‌ലെറ്റുകള്‍ സജ്ജം; ഗാന്ധിജയന്തി ദിനത്തില്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

കൊടകര : ടൗണില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശങ്ക തോന്നിയാല്‍ ആശങ്കപ്പെടേണ്ട. പരിഹാരമായി ഗ്രാമപഞ്ചായത്ത് മൂന്നു ഐപി പബ്ലിക് ടോയ്‌ലെറ്റുകള്‍ സ്ഥാപിച്ചു. ജില്ലയില്‍ ഒരു പഞ്ചായത്ത് ആദ്യമായാണ് ആധുനിക സൗകര്യത്തോടെയുള്ള പബ്ലിക് ടോയ്‌ലെറ്റുകള്‍ പൊതുജനത്തിനായി സ്ഥാപിക്കുന്നതെന്ന പ്രത്യേകതയും കൊടകര പഞ്ചായത്തിന് സ്വന്തം.

രണ്ടു രൂപയുടെ നാണയം കയ്യില്‍ ഉണ്ടെങ്കില്‍ നഗരത്തില്‍ ഗാന്ധിനഗര്‍, ഡോണ്‍ബോസ്‌കോ സ്‌കൂളിന് സമീപം, മേല്‍പ്പാലത്തിന് സമീപം എന്നിവിടങ്ങളിലായി സ്ഥാപിച്ച ടോയ്ലെറ്റുകളില്‍ പോകാം. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ടോയ്ലറ്റ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ കൊടകര പഞ്ചായത്ത്, ചാലക്കുടി മണ്ഡലത്തിന് മാതൃകയാകും.

ആധുനിക ടോയ്‌ലെറ്റിലെ സൗകര്യങ്ങള്‍

  • ഓട്ടോമാറ്റിക് ഫ്‌ലഷ് സംവിധാനത്തോട്കൂടിയതാണ് ആധുനിക ടോയ്ലറ്റ് സംവിധാനം
  • അഴുക്ക് കഴുകിക്കളയുന്നത്തിന് ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം സ്‌പ്രേ ചെയ്യുന്ന സംവിധാനം
  • ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം സ്‌പ്രേ ആകുന്നതിനാല്‍ കുറഞ്ഞ വെള്ളം മാത്രമേ ആവശ്യമുള്ളൂ
  • പഞ്ചായത്തിന്റെ ഫണ്ടില്‍നിന്നും 19 ലക്ഷം വകയിരുത്തി ടോയ്ലറ്റ് നിര്‍മ്മാണം
  • മൊബൈല്‍ റീചാര്‍ജിങ് , നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവക്കുള്ള സൗകര്യം ടോയ്ലെറ്റില്‍
  • ഉപയോഗിച്ച നാപ്കിന്‍ നശിപ്പിക്കാനുള്ള സൗകര്യവും പ്രത്യേകമായി പ്രവര്‍ത്തിക്കുന്നു.
  • ആളുണ്ടെങ്കില്‍ പുറത്ത് ചുമന്ന വെളിച്ചം, അകത്ത് കയറിയാല്‍ സുരക്ഷിതമായ വാതില്‍.[srizonfbvid id=22517]

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!