Breaking News

ബസ്സുകള്‍ക്കിടയില്‍പെട്ടു മരിച്ച ജസ്റ്റിനെ അനുസ്മരിച്ചു

കൊടകര : കൊടകരയില്‍ അപകടത്തില്‍ മരിച്ച കേരള ലോട്ടറി ഏജന്റ് അസോസിയേഷന്‍ (കെ.എല്‍.എ.എ) യുടെ സംസ്ഥാന സമിതി അംഗവും ജില്ലാ കണ്‍വീനറുമായിരുന്ന എ.എല്‍. ജെസ്റ്റിനെ അനുസ്മരിച്ചു. കെ.എല്‍.എ.എ. സംസ്ഥാന പ്രസിഡന്റ് ഡോ. പുരുഷോത്തമ ഭാരതി അദ്ധ്യക്ഷത വഹിച്ചു.

പുഷ്പാര്‍ച്ചനയ്ക്കുശേഷം നടന്ന യോഗത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ഡി. അപ്പച്ചന്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ ജില്ല ഭാഗ്യക്കുറി ഓഫീസര്‍ ഡോ. എം.എന്‍. വിനയകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ഭാഗ്യക്കുറി വെല്‍ഫെയര്‍ ഓഫീസര്‍ ഷാഹിത, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസര്‍ അനില്‍കുമാര്‍, പി.പി. ഡാന്റസ്, ബേബി നെല്ലിക്കുഴി, രാജിക്കുട്ടി പാമ്പാട്ടി, ഉണ്ണികൃഷ്ണന്‍ , എ.കെ. ചന്ദ്രന്‍ , വി.കെ.മുരളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ , വാര്‍ഡ് മെമ്പര്‍ മിനി ദാസന്‍, വിഷ്ണു ദാസ്, കൃഷ്ണകുമാര്‍, പി.ആര്‍. ഹരി, കെ.ജി. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!