Breaking News

മദ്യവിരുദ്ധസമിതിയുടെ ഉപവാസപ്രാര്‍ഥന വെള്ളിയാഴ്ച

കൊടകര: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കൊടകര ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധസമിതിയുടെ ഉപവാസപ്രാര്‍ഥന ഇന്ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ ഉപവാസപ്രാര്‍ഥന നടത്തും.

ഫാ.ജോണ്‍സണ്‍ ജി ആലപ്പാട്ട് അധ്യക്ഷത വഹിക്കും. കെ.സി.ബി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3 ന് നടക്കുന്ന സമാപനയോഗത്തില്‍ രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ മുഖ്യപ്രഭാഷണം നടത്തും.വാര്‍ത്താസമ്മേളനത്തില്‍ മദ്യവിരുദ്ധസമിതി പ്രസിഡണ്ട് ഫാ.പോളി കണ്ണൂക്കാടന്‍, ഫാ.ജോണ്‍സണ്‍ ജി ആലപ്പാട്ട്, സേവ്യര്‍ പള്ളിപ്പാട്ട്, ദേവസിക്കുട്ടി കളപറമ്പത്ത്,ജോസ് കോച്ചക്കാടന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!