കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന് 2111-ാം നമ്പര്‍ മുരുക്കുങ്ങല്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. അശോകന് പുല്പറമ്പില് അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന് സെക്രട്ടറി കെ.ആര്. ദിനേശന് യോഗം ഉദ്ഘാടനം ചെയ്തു.
സുന്ദരന്‍ മൂത്തമ്പാടന്‍ മുഖ്യപ്രഭാഷണം നടത്തി. ശാഖ കണ്‍വീനര്‍ രത്നമണി ശങ്കര്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് വി.സി. പ്രഭാകരന്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനില്‍കുമാര്‍ ഞാറ്റുവെട്ടി, സെക്രട്ടറി ചന്ദ്രശേഖരന് മൂത്തമ്പാടന്‍, ഷാജന് മുടന്തന്പ്ലാക്കല് എന്നിവര്‍ സംസാരിച്ചു.
ശാഖയുടെ പുതിയ ഭാരവാഹികളായി അശോകന് പുല്പറമ്പില് (പ്രസിഡന്റ്), നിജ സനോജ് (വൈസ് പ്രസിഡന്റ്), രത്നമണി ശങ്കര്‍ (സെക്രട്ടറി), മോഹനന് ആളൂപറമ്പില്‍ (യൂണിയന് കമ്മിറ്റി) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
കെ.ആര്. ദിനേശന് 9447038470