Breaking News

കെ.പി.എം.എസ്. ഏരിയ യൂണിയന്‍ നേതൃത്വപഠനക്യാമ്പും ആദരിക്കല്‍ ചടങ്ങും നടത്തി

കൊടകര : കെ.പി.എം.എസ്. കൊടകര യൂണിയന്റെ ആഭിമുഖ്യത്തില്‍ നേതൃത്വപഠനക്യാമ്പും, വെള്ളികുളങ്ങര ശാഖാംഗം ഡോ. കെ.എ. അരുണിനെ ആദരിക്കല്‍ ചടങ്ങും നടത്തി. പ്രസിഡന്റ് പി.പി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എം.എസ്. ഉപദേശകസമിതി ചെയര്‍മാന്‍ ടി.വി. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടനാസെക്രട്ടറി കെ.എ. തങ്കപ്പന്‍ ക്ലാസ് നയിച്ചു. അടൂര്‍ മൗണ്ട് സിയോണ്‍  മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സര്‍ജനായി നിയമിതനായ ഡോ. കെ.എ. അരുണിനെ സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ ടി.വി. ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. കെ.പി.എം.എസ്. സംസ്ഥാന കമ്മിറ്റി അംഗം പി.പി. മുരളി, ജില്ല സെക്രട്ടറി സി.എ. ശിവന്‍, കമ്മിറ്റി അംഗം പി.സി. വേലായുധന്‍, യൂണിയന്‍ സെക്രട്ടറി പി.വി. ഉമേഷ്, ഖജാന്‍ജി പി.കെ. കിഷോര്‍ എന്നിവര്‍ പ്രസംഗിച്ചു.

പി.കെ. കിഷോര്‍ 8086128218

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!