കൊടകര : തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ/ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, കലാവധി അവസാനിച്ച രണ്ട് എഗ്രിമെന്റുകള്‍ പുതുക്കി നിശ്ചയിക്കുക, ഈ വര്‍ഷത്തെ മെഡിക്കല്‍ പരിശോധന അനുവദിക്കുക, 4 വര്‍ഷത്തെ വേതന കുടിശ്ശിക അനുവദിക്കുക, മാനേജ്മെന്റിന്റെ തൊഴിലാളി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള ഫീഡ്സ് ലോഡിങ്ങ് ആന്റ് അണ് ലോഡിങ്ങ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സൂചനാസമരം എന്ന നിലയില്‍ കമ്പനിക്കുമുന്നില്‍ പ്രതിഷേധ പ്രകടനവും, ധര്‍ണ്ണയും നടത്തി.
യൂണിയന് സെക്രട്ടറി വി.എ. ഷാജു പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സി.എന്‍. ജോര്‍ജ്ജ് ചുള്ളി അദ്ധ്യക്ഷത വഹിച്ചു. യൂണിയന് ഭാരവാഹികളായ എന്‍.വി. ബിജു, ടി.എസ്. സുധാകരന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എ. മനോജ്, ടി.കെ. സുനില്‍, കെ.എ. റപ്പായി എന്നിവര്‍ നേതൃത്വം നല്കി. ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്മെന്റ് ചര്‍ച്ചകളിലൂടെ പരിഹരിച്ചില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.