Breaking News

സ്വര്‍ണ്ണക്കിരീടം ചൂടി കാലിക്കറ്റ് സര്‍വ്വകലാശാല ഇരട്ട വിജയത്തിന്റെ തിളക്കത്തില്‍ സഹൃദയ കോളേജ്

ദേശീയ തലത്തില്‍ റാഞ്ചിയില്‍ വച്ച് നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് മിന്നുന്ന വിജയം. പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി കേരളത്തിലെ ഒന്നാം സ്ഥാനക്കാരായിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലാ മേളയില്‍ കലാപ്രതിഭയായിരുന്ന ആന്റണി ഇത്തവണ ദേശീയതലത്തിലും മികവു തെളിയിച്ചു. സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അവസാനവര്‍ഷ ബി.കോം ബിരുദ വിദ്യാര്‍ത്ഥിയായ ആന്റണിയ്ക്ക ഡ്രംസില്‍ ഒന്നാം സ്ഥാനമാണ്.

മൃദംഗത്തില്‍ ഒന്നാം സ്ഥാനത്തോടെ ഭൗതികശാസ്ത്രബിരുദ വിദ്യാര്‍ത്ഥിയായ വിഘ്‌നേഷും സഹൃദയയുടെ താരത്തിളക്കമായി. പെയിന്റിംഗില്‍ ഒ. എസ്. വിശാഖ് – ശ്രീ കേരളവര്‍മ്മ കോളേജ്, ക്ലേ മോഡലിങ്ങ് – ശീതള്‍, ദേവഗിരി കോളേജ് എന്നിവരും യൂണിവേഴ്‌സിറ്റിയുടെ വിജയ വഴിയില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!