Breaking News

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തി

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിടെ ഭാഗമായി പട്ടികജാതി / പട്ടികവര്‍ഗ്ഗ SSLC വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ അദ്ധ്യക്ഷയായി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്, വാര്‍ഡ് മെമ്പര്‍ ഏ.കെ.പുഷ്പാകരന്‍, നിര്‍വഹണ ഉദ്യോഗസ്ഥയായ അല്‍ഫോണ്‍സ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി കെ.ഭാഗ്യനാഥന്‍ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!